
തൃശൂർ, മാള മെറ്റ്സ് കോളേജിൽ ഏകദിന ഫാക്കൽറ്റി ഡവലപ്പ്മെന്റ് പ്രോഗാം “ക്വാളിറ്റി എൻഹാൻസ്മെൻ്റ് ഇൻ ഹയ്യർ എഡ്യൂക്കേഷൻ ത്രൂ അക്രഡിറ്റേഷൻ” സംഘടിപ്പിച്ചു
തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ അദ്ധ്യാപകർക്കായി ഏകദിന ഫാക്കൾറ്റി ഡെവലപ്മെൻറ് പ്രോഗ്രാം “ക്വാളിറ്റി എൻഹാൻസ്മെൻ്റ് ഇൻ ഹയ്യർ എജുക്കേഷൻ ത്രൂ അക്രഡിറ്റേഷൻ” സംഘടിപ്പിച്ചു. കോയമ്പത്തൂരിലെ കുമരഗുരു സ്കൂൾ ഓഫ് ബിസിനസ്സിലെ പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാനി ജനാർദ്ദനനാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്. അദ്ധ്യാപകർക്കും കോളേജിനും നാക് അക്രഡിറ്റേഷൻ വഴി ഉണ്ടാക്കാവുന്ന നേട്ടങ്ങളും വളർച്ചകളും മനസ്സിലാക്കി കൊടുത്ത് അധ്യാപകരുടെനിലവാരം ഉയർത്തുന്നതിന് വേണ്ടിയാണ് ഇത്തരം പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് ആമുഖ പ്രസംഗത്തിൽ അവർ പറഞ്ഞു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ അധ്യാപകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
ചടങ്ങിൽ മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാ ദേവി അമ്മ ടി., സ്വാഗത പ്രസംഗവും മുഖ്യാതിഥിയെ പരിചയപ്പെടുത്തലും നടത്തി. ബയോടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ദീപക് വർഗ്ഗീസ് നന്ദിയും പ്രകാശിപ്പിച്ചു.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
