
ലഹരി വിരുദ്ധ ജനകീയ കർമ്മ സേനയുടെ ആഭിമുഖ്യത്തിൽ ചുവന്ന മണ്ണ് എ.എൽപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.
ലഹരി വിരുദ്ധ ജനകീയ കർമ്മ സേനയുടെ ആഭിമുഖ്യത്തിൽ ചുവന്ന മണ്ണ് എ.എൽപി സ്കൂളിൽ രക്ഷിതാക്കൾക്കു വേണ്ടിയുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.ജനിച്ചുവീഴുന്ന ഒരു കുഞ്ഞിനെ സംബന്ധിച്ച് അവന്റെ ആദ്യത്തെ പരിശീലന കളരി കുടുംബമാണ് എന്നും മാതാപിതാക്കളും മക്കളും തമ്മിൽ ആരോഗ്യകരമായ- പരസ്പര സ്നേഹത്തിലധിഷ്ഠിതമായ ഒരു കുടുംബത്തിൽ നിന്നും സ്കൂളിൽ വരുന്ന കുട്ടികൾ വ്യക്തിപ്രഭാവമുള്ള വിദ്യാർത്ഥികളായിരിക്കും എന്നും അവരെ ഇന്നത്തെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ലഹരിവസ്തുക്കളിൽ നിന്നും വിമുക്തമാക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കൾക്കും ഉള്ള പങ്ക് വളരെ വലുതാണ് എന്ന് ബോധവൽക്കരണ ക്ലാസ് നയിച്ചുകൊണ്ട് തൃശ്ശൂർ നാർ കോട്ടിക്കൽ സെൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർഓഫ് പോലീസ് സനീഷ് ബാബു അഭിപ്രായപ്പെട്ടു.സ്കൂൾ ഹെഡ്മിസ്ട്രസ് റീന അധ്യക്ഷത വഹിച്ച പരിപാടിയിൽ ലഹരിവിരുദ്ധ ജനകീയ കർമ്മ സേന ജനറൽ കൺവീനർ ലീലാമ്മ തോമസ് ആമുഖപ്രസംഗം നടത്തി.
ലഹരിവിരുദ്ധ ജനകർമ്മ സേനയുടെവൈസ് ചെയർമാൻമാരായ രാജു പാറപ്പുറം, മാത്യു വിസി , ചാക്കോച്ചിറമേൽ, വർഗീസ് വട്ടൻ കാട്ടിൽ, പിടിഎ പ്രസിഡന്റ് സുജ അനീഷ്, ബെന്നി മാസ്റ്റർ, മുതലായവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
