
തെരുവുനായകളെ ഉന്മൂലനം ചെയ്യാൻ സർക്കാർ തയ്യാറാകണം എന്ന് ആവശ്യപ്പെട്ട് PDP തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറി ജെൻസൻ ആലപ്പാട്ട്
വർദ്ധിച്ചു വരുന്ന തെരുവുനായ ആക്രമണങ്ങൾ മനുഷ്യജീവിന് തന്നെ ഭീഷണിയാണ്, കേരളത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള മുഴുവൻ സ്ഥലങ്ങളിലും തെരുവുനായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്, ആക്രമാസകത്ത യായ നായകളെ ഉന്മൂലനം ചെയ്യുവാനും ശാന്ത സ്വഭാവ നായകളെ വന്ദീകരിക്കുവാനും സർക്കാർ നടപടികൾ എടുക്കണമെന്ന് PDP തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറി ജെൻസൻ ആലപ്പാട്ട് ആവശ്യപെട്ടു. സ്കൂൾ കുട്ടികൾക്ക് നായ്ക്കളെ ഭയക്കാതെ നടന്ന് സ്കൂളിലെത്താൻ കഴിയുന്നില്ല. പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ പട്ടിയെ തുരത്താൻ കയ്യിൽ കുറുവടികൾ കരുതേണ്ട നിലയിലാണ്.ഇരുചക്ര വാഹനക്കാർക്ക് തെരുവ് നായ്ക്കൾ മരണക്കെണി ഒരുക്കുകയാണ്. നായ കുറുകെ ചാടി ഉണ്ടാകുന്ന അപകടങ്ങൾ ചെറുതല്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
