
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ “ലോറിയ സാപ്പിയന്റിയ” (മെറിറ്റ് ഡേ) ആഘോഷിച്ചു
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാ പീഠത്തിൽ മെറിറ്റ് ഡേയും ഗ്രാജുവേഷൻ ഡേയും സംയുക്തമായിആഘോഷിച്ചു. പ്രാർത്ഥന ഗാനത്തോടെ പരിപാടി ആരംഭിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ എൽസ സി. എസ്.എസ്.
റ്റി. സ്വാഗത പ്രസംഗം നടത്തി. മുഖ്യ അതിഥി സതീഷ് കുമാർ ( Inspector of police) തിരി തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. റവ. സിസ്റ്റർ അമൃത സി. എസ്. എസ്. റ്റി. അധ്യക്ഷ പ്രസംഗം നടത്തി. മുൻ പ്രിൻസിപ്പൽ ജെന്നി ജയിംസ്, റവ. സിസ്റ്റർ റോസ് വിർജീനിയ , സ്റ്റാഫ് സെക്രട്ടറി അബിത എസ്, പി.ടി.എ പ്രസിഡന്റ് ബിജു കാക്കനാട്ടിൽ, എം. പി. ടി. എ പ്രസിഡന്റ് രാജി.എം.കെ, സ്കൂൾ ടോപ്പർ കുമാരി ആൻലി മരിയ ഷാജി എന്നിവർ ആശംസകൾ അറിയിച്ചു. ആഘോഷ പരിപാടിയിൽ വിദ്യാർഥികൾക്ക് മെമെന്റോ നൽകി ആദരിച്ചു. അധ്യാപക പ്രതിനിധി സുജാത ടീച്ചർ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
