
തൃശൂർ ജില്ലയിൽ രണ്ടാം സ്ഥാനം നേടി മാള മെറ്റ്സ് എൻജിനീയറിങ്ങ് കോളജ്
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് അന്താരാഷ്ട്ര എം എസ് എം ഇ ദിനത്തോടനുബന്ധിച്ച് നടത്തിയ “എറൈസ് കേരള” ജില്ലാതല ക്വിസ് മത്സരത്തിൽ തൃശ്ശൂർ ജില്ലയിൽ രണ്ടാം സ്ഥാനം നേടി തൃശ്ശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്. മെറ്റ്സ് എഞ്ചിനീയറിങ്ങ് കോളേജ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ സുൽത്താന, അഭിനവ് വി.എസ്. എന്നിവരാണ് കോളേജിനെ പ്രതിനിധീകരിച്ച് ക്വിസ് മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയത്. ജില്ലാ വ്യവസായ കേന്ദ്രത്തിവച്ച് നടന്ന ചടങ്ങിൽ തൃശൂർ എംഎൽഎ, പി. ബാലചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കോളേജിന്റെ അഭിമാന താരങ്ങളായി മാറിയ സുൽത്താന, അഭിനവ് വിഎസ് എന്നിവരെ മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആൻറണി അയിനിക്കൽ, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ, സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അമ്പികാദേവി അമ്മ ടി., അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റിനോജ് ഖാദർ തുടങ്ങിയവർ അഭിനന്ദിച്ചു.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
