
കൊമ്പഴ പെരുംതുമ്പയിൽ വീണ്ടും കാട്ടാന ഇറങ്ങി
കൊമ്പഴ പെരുംതുമ്പയിൽ വീണ്ടും കാട്ടാന ഇറങ്ങി. ഈ പ്രദേശങ്ങളിൽ ഇത് നിത്യസംഭവമായി കൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകിട്ടോടുകൂടി ഇറങ്ങിയ കാട്ടാന ഒരു വീടിൻറെ മുൻപിൽ എത്തുകയും വീടിൻറെ ലൈറ്റ് ഇട്ടതിനെത്തുടർന്ന് അവിടെയുള്ള വസ്തുക്കൾ വലിച്ചെറിയുകയും ചെയ്തു. അതുമൂലം ഉണ്ടായ ചെളിയാണ് ചുമരിൽ കാണുന്നത്.ഫെൻസിംഗ് സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസവും ഈ പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
