
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാ പീഠത്തിൽ പി.ടി.എ ജനറൽബോഡി യോഗം നടത്തി
വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ പിടി.എ ജനറൽ ബോഡി യോഗം നടത്തി. പ്രാർത്ഥനാ ഗാനത്തോടെ യോഗം ആരംഭിച്ചു. അധ്യാപിക ശ്രീകുമാരി ഏവരെയും സ്വാഗതം ചെയ്തു. പഠനത്തിൽ മികവ് പുലർത്തിയ കുട്ടികൾക്കും, ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ്(shodan) കിട്ടിയ കുട്ടികൾക്കും സമ്മാനദാനം നൽകി. തുടർന്ന് ലോക്കൽ മാനേജർ സിസ്റ്റർ അമൃത സി. എ സ്. എ സ്. ടി പ്രിൻസിപ്പൽ സിസ്റ്റർ എൽസ സി.എസ്. എസ്. ടി എന്നിവർ സംസാരിച്ചു. യോഗത്തിൽ 2025-2026 വർഷത്തിലേക്കുള്ള എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ടി. എ പ്രസിഡന്റ് ആയി ബിജു കാക്കനാട്ടിലിനെയും എം പി.ടി.എ. പ്രസിഡന്റ് ആയി രാജി എം.കെ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധി അബിത ഏവർക്കും നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
