
മുടിക്കോട് കാറിൽ കടത്തിയ മയക്ക് മരുന്ന് പിടികൂടി; 3 പേർ പിടിയിൽ
ദേശീയ പാത മുടിക്കോട് ആഡംബര വാഹനത്തില്‍ കടത്തുകയായിരുന 57 ഗ്രാം എംഡിഎംഎ യുമായി 3 യുവാക്കളെ തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു.
വെളപ്പായ സ്വദേശി അഭിജിത്, മുതലമട സ്വദേശി ദിലീപ്, ഒറ്റപ്പാലം സ്വദേശി പ്രജിത്ത് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി നടത്തിയ വാഹനപരിശോധനയിലാണ് മൂന്നംഗ സംഘം പിടിയിലായത് . ഇവർ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.