March 15, 2026

ആം ആദ്മി പാർട്ടി പാണഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജംബിൽ 2-ാം നേടിയ അശ്വതി മനോജിനെ ആദരിച്ചു

Share this News

ആം ആദ്മി പാർട്ടി പാണഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജംബിൽ 2-ാം നേടിയ അശ്വതി മനോജിനെ ആദരിച്ചു.ആം ആദ്മി പാർട്ടി പാണഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 17-ാമത് കേരള സ്റ്റേറ്റ് ഇന്റർഡിസ്ട്രിക്റ്റ് ക്ലബ്ബ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് (അണ്ടർ 14) ലോങ്ങ് ജംബിൽ രണ്ടാം സ്ഥാനം(വെള്ളി മെഡൽ) നേടിയ അശ്വതി മനോജിനെ അനുമോദിച്ചു.

സ്വവസതിയിൽ നടന്ന ചടങ്ങിൽ പാണഞ്ചേരി ആം ആദ്മി പാർട്ടി കൺവീനർ ബാസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിജാ മെമെന്റോ നൽകി. പാണഞ്ചേരി ട്രഷറർ ആന്റണി പൊന്നാട അണിയിച്ചു .മണ്ഡലം സെക്രട്ടറി രാജേഷ് ക്യാഷ് അവാർഡ് കൈമാറി. തുടർന്ന് 9-ാം വാർഡ് കൺവീനർ മോൻസി ജയിംസ് നന്ദി പറഞ്ഞു. 1-ാം വാർഡ് കൺവീനർ സ്റ്റെഫിൻ,19-ാം വാർഡ് ജോയിൻ കൺവീനർ ജോയ് എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!