March 15, 2026

ചിരയ്ക്കത്തൊട്ടിയിൽ ഫാമിലി ട്രസ്റ്റ് വാർഷികം നടത്തി

Share this News

പൂവ്വൻച്ചിറ ചിരയ്ക്കത്തൊട്ടിയിൽ ഫാമിലി ട്രസ്റ്റ് വാർഷികം നടത്തി .നൂറ്റി ഇരുപതോളം അംഗങ്ങളുടെ കൂട്ടായ്മയായ ചിരയ്ക്കത്തൊട്ടിയിൽ ഫാമിലി ട്രസ്റ്റിന്റെ ഒന്നാം വാർഷികവും SSLC , പ്ലസ് ടു വിദ്യാർത്ഥികളെ ആദരിക്കലും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നിർമ്മലഗിരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആന്റോസ് എലുവത്തിങ്കൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് സി.എം ദേവസ്സി അദ്ധ്യക്ഷനായിരുന്നു. ബ്രദർ ആൽവിൻ SDV, നുബി ബാബു, ലിജ പൗലോസ് എന്നിവർ ആശംസകൾ നേർന്നു. സി.ഡി റോയി സ്വാഗതം പറഞ്ഞ ചടങ്ങിൽ ലിയോ തോമസ് നന്ദി പറഞ്ഞു. കുട്ടികളുടെ വിവിധ കലാ പരിപാടികളും ഫാമിലി മെമ്പേഴ്സിന്റെ നേതൃത്വത്തിലുള്ള തൃശൂർ fault makers അവതരിപ്പിച്ച മ്യുസിക്കൽ ഇവന്റും സ്റ്റേഹവിരുന്നും ഉണ്ടായിരുന്നു. ബാബു സി ജെ, ഷിബു സി.ഡി, വിൽസൻ സി.വി, ഷാബു സി ജെ, ബെന്നി സി.ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

error: Content is protected !!