
ബേബി ആശാരിക്കാടിൻ്റെ 6-ാം മത് ചരമ വാർഷിക ദിനം ആചരിച്ചു
മുൻമെമ്പറും കോൺഗ്രസ് നേതാവുമായിരുന്ന എ വി അഗസ്തിയുടെ (ബേബി ) 6 -ാം ചരമ വാർഷികദിനം ആചരിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ് സ്വാഗതം പറഞ്ഞ പരിപാടിയിൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം പൗലോസ് അധ്യക്ഷത വഹിച്ച് കെപിസിസി മെമ്പർ ലീലാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു.
വളരെ അർപ്പണ മനോഭാവവും, സമൂഹത്തിന് മാത്രകയാക്കാവുന്ന വ്യക്തിയായിരുന്നു ബേബി ആശാരിക്കാട് എന്നും മലയോര കർഷകരുടെ പട്ടയത്തിനു വേണ്ടി ബേബി ആശാരി കാടിന്റെ പ്രയത്നം എടുത്തു പറയേണ്ടതാണ് എന്നും ലീലാമ്മ തോമസ് അനുസ്മരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, വാർഡ് മെമ്പർ മാരായ സുശീല രാജൻ,
ഷൈജു കുര്യൻ, ശ്രീജു സി എസ്, മുൻ ഡിസിസി സെക്രട്ടറി അനിൽ നാരായൺ,
ബ്ലോക്ക് സെക്രട്ടറി ഷിബു പീറ്റർ മണ്ഡലം വൈസ് പ്രസിഡന്റുമാരായ കുരിയാക്കോസ്, ജോർജ് ഇടശ്ശേരി,മണ്ഡലം സെക്രട്ടറിമാരായ തീമോത്തി, സാബു കൊച്ചുകുന്നേൽ, കർഷക കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എം സി ബാബു,പാണഞ്ചേരി സംസ്കാര സാഹിതി ചെയർപേർസൺ ബീന ബേബി എന്നിവർ അനുസ്മരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

