
ചൂണ്ടൽ ലേഡി ഇമ്മാക്കുലേറ്റ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 2025-26 വർഷത്തിലെ അധ്യാപക രക്ഷാകർതൃ യോഗവും മെറിറ്റ്ഡേയും നടത്തി. അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പിടിഎ പ്രസിഡന്റ് ബിനിൽ കെ വർഗീസ് അധ്യക്ഷപദം അലങ്കരിച്ച യോഗത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ മരിയ ഗ്രെയ്‌സ് റിപ്പോർട്ട് അവതരിപ്പിച്ചു . ഫെഡറൽ ബാങ്ക് കേച്ചേരി ബ്രാഞ്ച് കായികതാരങ്ങളുടെ പരിശീലനത്തിനായി വിദ്യാലയത്തിന് പോൾ വാൾട്ട് നൽകുകയും മികച്ച കായിക താരങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. യുഎസ്എസ് ഗിഫ്റ്റഡ് ചൈൽഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രിധി പിഎസിനെയും എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവരെയും മറ്റു പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം നേടിയവരെയും സമ്മാനങ്ങൾ നൽകി അനുമോദിച്ചു. ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനിൽ,വാർഡ് മെമ്പർ നാൻസി ആന്റണി, ഫെഡറൽ ബാങ്ക് മാനേജർ ഡയോൺ കാച്ചിപ്പിള്ളി, വികാരി ഫാദർ ഡേവിസ് പുലിക്കോട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.യോഗത്തിൽ വന്നു ചേർന്നവർക്ക് സ്മൈൽ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിനി ടീച്ചർ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
