
സിപിഐ തെക്കുംപാടം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ‘മികവ് 2025’ സംഘടിപ്പിച്ചു
സിപിഐ തെക്കുംപാടം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള മികവ് 2025 പരിപാടി സംഘടിപ്പിച്ചു. എ.ഐ.വൈ.എഫ് തൃശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.
തെക്കുംപാടം സിപിഐ ബ്രാഞ്ച് സെക്രട്ടറി വിനോദ് കെ.എസ് അധ്യക്ഷനായി. ബ്രാഞ്ച് അംഗം സന്തോഷ് കീറ്റിക്കൽ സ്വാഗതവും ബ്രാഞ്ച് അസി.സെക്രട്ടറി നന്ദിയും പറഞ്ഞു. സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, എഐവൈഎഫ് ഒല്ലൂർ മണ്ഡലം പ്രസിഡൻറ് ജിനേഷ് പീച്ചി, മഹിള സംഘം മണ്ഡലം പ്രസിഡന്റ് രമ്യ രാജേഷ്, തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

