
ദേശീയപാതയിൽ 544 ൽ എറണാകുളത്തുനിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന കാറാണ് വാണിയംപാറ എത്തുന്നതിന് തൊട്ട് മുൻപ് എസ്.എൻ നഗറിൽ വെച്ച് നിന്ത്രണം വിട്ട് മറിഞ്ഞത് . മൂന്ന് വരി ട്രാക്കിൽ നിന്നും ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് സർവ്വീസ് റോഡിലെത്തി .കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത് ചെറിയ പരിക്കുകൾ മാത്രം. ഹൈവേ എമർജൻസി ടീമിൻ്റെ ക്രെയിൻ എത്തി കാർ ഉയർത്തി . കാറിന് കാര്യമായി തകരാർ സംഭവിച്ചിട്ടുണ്ട്. കാർ മറ്റൊരു വാഹനത്തിൽ തട്ടിയാണ് മറിഞ്ഞതെന്ന് വാഹനം ഓടിച്ച ഡ്രൈവർ പറഞ്ഞു. പുലർച്ചെ 5.30 യ്ക്കാണ് അപകടം നടന്നത്.
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Join ചെയ്യുക
https://chat.whatsapp.com/Is1iPJNVMs85AafDiFRO9Y
