January 28, 2026

തൃശൂർ, മാള മെറ്റ്സ് കോളേജിൽ ഏകദിന ഫാക്കൽറ്റി ഡവലപ്പ്മെന്റ് പ്രോഗാം “പാഷൻ ടു പ്രൊഫഷൻ” സംഘടിപ്പിച്ചു

Share this News
തൃശൂർ, മാള മെറ്റ്സ് കോളേജിൽ ഏകദിന ഫാക്കൽറ്റി ഡവലപ്പ്മെന്റ് പ്രോഗാം “പാഷൻ ടു പ്രൊഫഷൻ” സംഘടിപ്പിച്ചു


തൃശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ അദ്ധ്യാപകർക്കായി ഏകദിന ഫാക്കൾറ്റി ഡെവലപ്മെൻറ് പ്രോഗ്രാം “പാഷൻ ടു പ്രൊഫഷൻ” സംഘടിപ്പിച്ചു. യു എസ് എ യിലെ പെർഡ്യൂ യൂണിവേഴ്സിറ്റി അഫിലിയേറ്റിൻ്റെ ഡീൻ & പ്രൊഫസറും “ടീച്ചിങ് മെത്തഡോളജി” യിൽ ഡോക്ടറേറ്റും നേടിയ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. പ്രൊഫ. (ഡോ.) ജോർജ് കോലഞ്ചേരിയാണ് പരിശീലന പരിപാടിക്ക് നേതൃത്വം നൽകിയത്. മുൻ രാഷ്ട്രപതിമാരായ ഡോ. എസ്. രാധാകൃഷ്ണനും ഡോ. എപിജെ അബ്ദുൽ കലാമും വിഭാവനം ചെയ്ത രീതിയിൽ അദ്ധ്യാപകരെ വാർത്തെടുക്കുന്നതിനാണ് ഇത്തരം പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് ആമുഖ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമിസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച് എന്നീ കോളേജുകളിലെ അദ്ധ്യാപകരാണ് ഈ പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ സ്വാഗത പ്രസംഗം നടത്തി. വളരെ വ്യത്യസ്തമായ രീതിയിലാണ് ഈ എഫ് ഡി പി സംഘടിപ്പിച്ചത്. അദ്ധ്യാപകർ അവരവരുടെ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികളുടെആവശ്യങ്ങളും പ്രതീക്ഷകളും പങ്കുവെച്ചിരുന്നു. അദ്ധ്യാപകൻ എന്ന രീതിയിൽ ഏത് രീതിയിൽ പ്രവർത്തിച്ചാൽ ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ ആകും എന്നത് ഉദാഹരണസഹിതം വിശദീകരിച്ച് അതാത് അദ്ധ്യാപകരെ കൊണ്ട് തന്നെ ഉത്തരങ്ങൾ കണ്ടെത്തിച്ചിരുന്നു. ഇത് വിശകലനം ചെയ്യുകയും വിദ്യാർത്ഥികളെ ഇൻസ്പെയർ ചെയ്യിക്കുന്ന അധ്യാപകരായി എങ്ങനെ മാറാമെന്നും അദ്ദേഹം അധ്യാപകരെ പരിശീലിപ്പിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ് ആശംസകൾ നേർന്നു. മാത്തമാറ്റിക്സ് വിഭാഗം മേധാവി പ്രൊഫ. ആരതി പണിക്കർ നന്ദിയും പ്രകാശിപ്പിച്ചു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!