
ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിൽ ദേശീയ യോഗ ദിനം ആചരിച്ചു.
ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിറിൽ ദേശീയ യോഗ ദിനം ആചരിച്ചു .സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ വൈസ് ചെയർമാൻ എം ജി ജയപ്രകാശ് അധ്യക്ഷനായിരുന്നു . സ്കൂൾ കൺവീനർ പ്രവീൺ പി പ്രകാശ് ചടങ്ങിന് സ്വാഗതം അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയ കെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു .കുട്ടികൾ സൂര്യ നമസ്കാരവും യോഗയുടെ വിവിധ ആസനങ്ങളുടെ അവതരണവും നടത്തി .അധ്യാപികയായ ശ്രുതി ശ്രീജിത്ത് ചടങ്ങിന് നന്ദി അറിയിച്ചു .സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചടങ്ങിൽ പങ്കെടുത്തു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


