
മയിലാട്ടുംപാറയിൽ സ്വകാര്യ ബസ് റോഡരികിലെ കുഴിയിൽ താഴ്ന്നു
മയിലാട്ടുംപാറയിൽ സ്വകാര്യ ബസ് റോഡരികിലെ കുഴിയിൽ താഴ്ന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെ ‘അമ്മ’ ബസ് ആണ് അപകടത്തിൽ പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാൻ ശ്രമിക്കുന്നതിനിടെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴിയിൽ ബസ് താഴുകയായിരുന്നു. പിന്നീട് ജെസിബി കൊണ്ടുവന്നാണ് ബസ് പുറത്ത് എടുത്തത്.
തകർന്നു തരിപ്പണമായ റോഡിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. അതിനിടെയാണ് പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി എടുത്ത കുഴികൾ വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നത്.
പ്രധാനമന്ത്രി സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച കല്ലിടുക്ക് പീച്ചി ഡാം റോഡിൻ്റെ പണികൾ ഇനിയും പൂർത്തിയായിട്ടില്ല. സ്കൂൾ തുറക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ നടത്തി താൽക്കാലികമായി എങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ ഇതുവരെ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. ഓരോ വകുപ്പുകളും പരസ്പരം പഴിചാരുന്നതല്ലാതെ ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കാൻ വേണ്ട നടപടികൾ ആരും സ്വീകരിക്കുന്നില്ല എന്നതാണ് വാസ്തവം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
