
വാഹനങ്ങൾ താഴുന്നത് പതിവായി മുടിക്കോട് – ചിറയ്ക്കാക്കോട് റോഡ്
മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് മുടിക്കോട് – ചിറയ്ക്കാക്കോട് റോഡ്
അടച്ചിട്ട് കുറച്ച് ദിവസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നു.പലഭാഗത്തും നിർമ്മാണ പ്രവർത്തനങ്ങൾ പകുതിയിലാണ്.പ്രദേശത്തെ മറ്റ് ആവശ്യങ്ങൾക്ക് വരുന്ന വാഹനങ്ങൾക്ക് വരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പലഭാഗത്തും വാഹനങ്ങൾ താഴുന്നത് പതിവ് കാഴ്ച്ചയാണ് പ്രവർത്തനങ്ങൾ വൈകുന്നതിനാൽ ചെറിയ വാഹനങ്ങൾ പോലും കടന്നു പോകാൻ കഴിയാത്തത് വലിയ യാത്ര ദുരിതമാണ് പ്രദേശവാസികൾ നേരിടുന്നത് . അടിയന്തരമായി ഈ റോഡിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദേശീയപാതയിൽ ബ്ലോക്ക് വന്നാൽ ഇതിലൂടെ കടന്ന് പോയാൽ കുറച്ച് സമാധാനം കിട്ടും എന്നാൽ എല്ലാ ഭാഗത്തും റോഡ് മോശമായതിനാൽ ജനങ്ങൾ ദുരിതയാത്രയാണ് നടത്തുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

