
സേവാഭാരതി പാണഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു .പട്ടിക്കാട് നടന്ന ചടങ്ങിൽ ആർട്ട് ഓഫ് ലിവിങ്ങ് വളണ്ടിയർ ചെമ്പൂത്ര അരവിന്ദാക്ഷൻ യോഗാസന്ദേശം നൽകി. മനുഷ്യ മനസ്സിനും ശരീരത്തിനും ഓജസ്സും തേജസ്സും നൽകുന്ന യോഗ എല്ലാവരും നിത്യ ജീവിതത്തിൻ്റെ ഭാഗമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരുമണികൂർ നീണ്ടുനിന്ന പരിപാടിയിൽ യോഗപരിശീലനവും ധ്യാനവും ഉണ്ടായി, സേവാഭാരതി പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മാടമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനിഷ് മുനി കടവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മണ്ഡൽ കാര്യവാഹ്ശ്രീലജൻ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
