
പട്ടിക്കാട് സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. പ്രിൻസിപ്പൽ ബാബു ജോസ് തട്ടിൽ യോഗാ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. അധ്യാപികമാരായ മരിയ ജോസ്, രേഷ്മ കെ. ആർ, ഗോകുൽദാസ് പി, ജെസി ഇ. ഒ. എന്നിവർ നേതൃത്വം നൽകി. “ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ” എന്ന ഈ വർഷത്തെ പ്രമേയത്തെ അടിസ്ഥാനമാക്കി കുട്ടികൾ യോഗാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/DmvcPVfhYkCF4qbZy7W82u
