March 15, 2026

കനത്ത മഴയ്ക്ക് സാധ്യത ; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share this News

സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. അടുത്ത 5 ദിവസവും കേരളത്തിലെ മലയോര മേഖലയിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതോടനുബന്ധിച്ച് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കുകയും ആവശ്യമായ ഘട്ടങ്ങളിൽ മാറി താമസിക്കാൻ തയ്യാറാവുകയും വേണം.

പെട്ടെന്നുണ്ടാകുന്ന മഴയെത്തുടർന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാനും നദികളിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. മഴയുടെ സാഹചര്യം നോക്കി ക്യാമ്പുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകളും, ഇത്തരം പ്രദേശങ്ങളിലെ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തും.

സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ടു ടീമുകളെ ഇടുക്കി, തൃശൂർ ജില്ലകളിൽ വിന്യസിച്ചു. ഇതിനു പുറമെ 5 സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട് .

അടിയന്തിര സഹായങ്ങൾക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ ടോൾ ഫ്രീ നമ്പർ ആയ 1077 ൽ ബന്ധപ്പെടാവുന്നതാണ്.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് click ചെയ്യുക👇

https://chat.whatsapp.com/LR96vTVNkzKBFuugGh1VDU

error: Content is protected !!