
തെക്കുംപാടം നീർത്തട പദ്ധതിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു .ചാലക്കുടി മണ്ണ് സംരക്ഷണ വകുപ്പ് നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന തെക്കുംപാടം നീർത്തട പദ്ധതിയുടെ നേതൃത്വത്തിൽ ഫല വൃക്ഷതൈകൾ വിതരണം ചെയ്തു.3 ലക്ഷം രൂപ അടങ്കൽ തുക വരുന്ന 2000 ത്തോളം ഗ്രാഫ്റ്റിനത്തിൽ പെട്ട ഫലവൃക്ഷ തൈകളാണ് പദ്ധതിയിൽ അംഗമായിട്ടുള്ളവർക്ക് സൗജന്യമായി നൽകുന്നത്.കല്ലിടുക്ക് സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. സമൂഹത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നൽകിക്കൊണ്ട് നടപ്പാക്കുന്ന ഇത്തരം പദ്ധതികൾക്ക് വേണ്ട പരിഗണന നൽകുവാൻ ജനങ്ങൾ ഇപ്പോഴും തയ്യാറാകുന്നില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഇ.ടി ജലജൻ പറഞ്ഞു. തെക്കുംപാടം ഗുണഭോക്തൃസമിതി ചെയർമാൻ
പി.വി സുദേവൻ അദ്ധ്യക്ഷത വഹിച്ചു. ഗുണഭോക്തൃസമിതി കൺവീനർ രാജേന്ദ്രൻ മുല്ലപ്പിള്ളി,ഓവർസീയർ ജോസഫ് ഷൈൻ പി.ജെ എന്നിവർ സംസാരിച്ചു.