
ചെമ്പൂത്ര ശ്രീ ഭദ്രവിദ്യാമന്ദിറിൽ വായന ദിനം ആഘോഷിച്ചു
ചെമ്പൂത്ര ശ്രീ ഭദ്രവിദ്യാമന്ദിറിൽ വായന ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ നടത്തിയ പരിപാടികൾക്ക്
സ്കൂൾ പ്രിൻസിപ്പൽ ജയ കെ അധ്യക്ഷത വഹിച്ചു. ഭാഷ അധ്യാപകർ വായന ദിന സന്ദേശം കൈമാറി. വായന ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പലതരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു . വായിച്ച പുസ്തകത്തെക്കുറിച്ച് വായനാനുഭവങ്ങൾ കുട്ടികൾ പങ്കുവെച്ചു .ഒന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് വായന മത്സരവും വായന ദിന ഗാനാലാപനവും നടത്തി. വായന ദിനത്തിൽ മാത്രം വായന ഒതുക്കാതെ
കുട്ടികളിൽ വായന ശീലം വളർത്താനും പൊതു വിഞ്ജാനം വർദ്ധിപ്പിക്കാനും സ്കൂളിൽ ദിവസവും പത്ര വായനയ്ക്ക് പ്രാധാന്യം കൊടുത്തുവരുന്നു. വായന ദിന മത്സര വിജയികളെ ചടങ്ങിൽ അനുമോദിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


