
പട്ടിക്കാട് സെന്റ് അൽഫോൻസാ പബ്ലിക് സ്കൂളിൽ വായനദിനം ആഘോഷിച്ചു.
പട്ടിക്കാട് സെന്റ് അൽഫോൻസാ പബ്ലിക് സ്കൂളിൽ വായന ദിനാഘോഷം സംഘടിപ്പിച്ചു. KFRI ലെ സയന്റിസ്റ്റും ഡിപ്പാർട്ട്മെന്റ് ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ ഉദ്യോഗസ്ഥനുമായ അരുൺ വി. ആർ. വായനാദിനം ഉദ്ഘാടനം ചെയ്തു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വായന നൽകുന്ന ജീവിതപാഠങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.സ്കൂൾ മാനേജർ ഫാ. തോമസ് വടക്കൂട്ട് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ വർഷം ജന്മദിനങ്ങളിൽ മധുരം നൽകുന്നത് ഒഴിവാ ക്കി, പ്രസ്തുത തുക ഉപയോഗിച്ച് കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നൽകിയ പുസ്തകങ്ങൾ വിശിഷ്ടാതിഥി അരുൺ വി. ആർ. ൽ നിന്നും സ്റ്റാഫ് സെക്രട്ടറി കവിത കെ, സ്കൂൾ പ്രതിനിധികളായ ഹെൻട്രി ബെന്നി തളിയത്ത്, വൈഗ പി.ബി. എന്നിവർ ഏറ്റുവാങ്ങി. സ്കൂൾ വിദ്യാർഥിനി ഹിസ മിൻഹ പി.എൻ. പണിക്കരെ പരിചയപ്പെടുത്തി.
അധ്യാപകരായ സുജാത വി. സ്വാഗതവും, സ്നേഹ കെ. നന്ദിയും പറഞ്ഞു. മരിയ ജോസ്, ചിഞ്ചു ജോസഫ് എന്നീ അധ്യാപകർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

