
ജനസേവന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക സമാധാന സദസ്സ് കോർപറേഷൻ മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്‌തു.
ജനസേവന സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ ലോക സമാധാന സദസ്സ് സംഘടിപ്പിച്ചു.വെറ്റിനറി സർവ്വകലാശാല എൻ.എസ്.എസ് യൂണിറ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി,മണ്ണുത്തി അഗ്രി സിറ്റി ലയൺസ് ക്ലബ്, വൈ.എം.സി.എ എന്നീ സംഘടനകളുടെ സഹകരണതോടെയാണ് സദസ്സ് സംഘടിപ്പിച്ചത്. മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ നടന്ന പരിപാടിയിൽ നൂറ് കണക്കിനാളുക്കൾ പങ്കെടുത്തു.ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ലോകരാഷ്ട്രങ്ങൾ മുൻകൈയെടുക്കണമെന്ന് സദസ്സ് ലോക നേതാക്കളോട് അഭ്യർത്ഥിച്ചു. കോർപറേഷൻ മേയറും ജനസേവന സമിതി പ്രസിഡന്റുമായ എം.കെ. വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്‌തു. തുടർന്ന് മേയർ എം.കെ.വർഗീസ് സമാധാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജനസേവന സമിതി സെക്രട്ടറി സി.ഒ. വിൽസൺ, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണുത്തി യൂണിറ്റ് പ്രസിഡന്റ് സി.എ.ബാബു, വെറ്റിനറി സർവ്വകലാശാല എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.സുബിൻ മോഹൻ, മണ്ണുത്തി ലയൺസ് ക്ലബ് പ്രസിഡന്റ് പദ്മകുമാർ, വ്യാപാരി വ്യവസായി സമിതി പ്രതിനിധി മുത്താസിർ, വൈ. എം.സി.എ പ്രതിനിധി ലൂക്കോസ്, ജനസേവന സമിതി വൈസ് പ്രസിഡന്റ് പി.ജി മുരളീധരൻ, മുൻ ജനറൽ സെക്രട്ടറിമാരായ എ.സി. പ്രദീപ് കുമാർ, എം.കെ മോഹനൻ, ജോയിന്റ് സെക്രട്ടറി ജാനകി മംഗലത്ത്, ട്രഷറർ ലീബ ഡിക്സൺ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

