January 28, 2026

ദേശീയപാതയിലെ കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു; റവന്യൂ മന്ത്രി കെ. രാജൻ

Share this News
ദേശീയപാതയിലെ കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു; റവന്യൂ മന്ത്രി കെ. രാജൻ

ദേശീയപാതയിലെ കുരുക്ക് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. തിങ്കളാഴ്ച മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദേശീയ പാതയിലെ മുടിക്കോട്, കല്ലിടുക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കുകയും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ ദേശീയ പാത അതോറിറ്റി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. തഹസില്‍ദാര്‍ ജയശ്രീയും പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് പി പി രവീന്ദ്രനും ഒല്ലൂര്‍ എ സി പി സുധീരനും അടങ്ങിയ സംഘം ഈ പ്രവൃത്തികള്‍ ദൈനം ദിനം നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. മോണിറ്ററിംഗ് സമിതി അംഗങ്ങള്‍ മുടിക്കോടും കല്ലിടുക്കും സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ മുടിക്കോട് ക്ഷേത്രത്തിനു മുന്നിലായി വീതി കുറഞ്ഞ സര്‍വ്വീസ് റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. അടിപാതയ്ക്ക് വേണ്ടിയെടുത്ത കുഴിയില്‍ മണ്ണിട്ട് നികത്തി 2 വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. മണ്ണ് ഫില്‍ ചെയ്യുന്ന പ്രവര്‍ത്തനം പുരോമിക്കുകയാണ് . ഫില്ലിംഗ് പൂര്‍ത്തീകരിച്ച ശേഷം അത് റോഡ് റോളര്‍ ഉപയോഗിച്ച് ഫിക്സ് ചെയ്യുന്ന പ്രവര്‍ത്തനമാണ് നടക്കുക. അതിനു ശേഷം ടാര്‍ വേസ്റ്റ് ഉപയോഗിച്ച് സെറ്റ് ആക്കിയ ശേഷം വാഹനങ്ങള്‍ കടത്തി വിടും. കൂടാതെ സര്‍വ്വീസ് റോഡരികില്‍ സ്ഥിതി ചെയ്യുന്ന 2 ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്ന നടപടികളും ഉടന്‍ ആരംഭിക്കും. കെ എസ് ഇ ബി അതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി ദേശീയ പാത അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ദേശീയ പാത അതോറിറ്റി അതിനുള്ള പണം ഉടന്‍ അടച്ച് പോസ്റ്റ് മാറ്റുന്ന നടപടികള്‍ ആരംഭിക്കും. തിങ്കളാഴ്ച്ചയിലെ യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ച പ്രകാരം റിക്കവറിംഗ് വെഹിക്കളിന്‍റെ പ്രവര്‍ത്തനം മുടിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കുഴികളുള്ള ഭാഗങ്ങളില്‍ ഗ്രേഡര്‍ ഉപയോഗിച്ച് ലെവല്‍ ചെയ്ത് ഡബ്ല്യൂ ബി എസ് മെറ്റീരിയല്‍ ഉപയോഗിച്ച് അടയ്ക്കുന്നുണ്ട്. എന്നാല്‍ മഴ നില്‍ക്കുന്നതിനാല്‍ ഇതൊരു താത്കാലിക പ്രവൃത്തിയാണ്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും രാവിലെ കരാര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ഈ പ്രവൃത്തി നടക്കുന്നുണ്ട്. രണ്ട് ദിവസം മഴ ഒഴിഞ്ഞു നിന്നാലുടന്‍ തന്നെ ഡ്രം മിക്സ് ഉപയോഗിച്ച് മുഴുവനായി ഓവർലേ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.എന്നാൽ കനത്ത മഴയെ തുടന്ന് സർവ്വീസ് റോഡിൽ കനത്ത വെള്ളക്കെട്ടും ഗതാഗത കുരിക്കും ഉണ്ട്. നിലവിൽ പോലീസ് എല്ലാ ഭാഗത്തും ഉള്ളതിനാൽ ആണ് എമർജൻസി വാഹനങ്ങൾ തിരിച്ച് വിടാൻ സാധിക്കുന്നത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!