January 29, 2026

യാത്രാ സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കരുത്; യാത്രക്കാർക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Share this News
യാത്രാ സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കരുത്; യാത്രക്കാർക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കണമെന്ന് ഹൈക്കോടതി

യാത്രക്കാർക്ക് തൃപ്തികരമായ സേവനം ലഭിക്കുന്നതുവരെ റോഡ് ടോൾ നിർത്തിവയ്ക്കണമെന്ന് ഹൈക്കോടതി രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി തൃശൂർ പാലിയേക്കര ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഉപഹർജിയിലായിരുന്നു ജസ്‌റ്റിസുമാരായ എ.മുഹമ്മദ് മുഷ്‌താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചി ന്റെ പരാമർശം. നിലപാടറിയിക്കാൻ കേന്ദ്ര സർ ക്കാർ സമയം തേടിയതിനെത്തുടർന്ന് ഹർജി 25ലേക്കു മാറ്റി.
അടിപ്പാത നിർമാണം മൂലം ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ കുരുക്ക് ചൂണ്ടിക്കാട്ടിയാണ് ഹർജി. എന്നാൽ ഈ ജോലി ഏറ്റെടുത്തിരിക്കുന്നത് മറ്റൊരു കരാറുകാരനാണെന്ന കേന്ദ്ര സർക്കാരിൻ്റെ വാദം കോടതി തള്ളി. ഇതു പറഞ്ഞു പരസ്പ‌രം പഴിചാരേണ്ട; ജനങ്ങൾക്ക് അത് അറിയേണ്ടതില്ല. മോശം സേവനം ലഭിക്കു മ്പോൾ ജനം ടോൾ നൽകേണ്ടതുണ്ടോയെന്നു
ചോദിച്ചു.

റോഡ് ബ്ലോക്ക് ചെയ്തിരിക്കുക യാണെങ്കിൽ ടോൾ ഇളവിന് അർഹതയുണ്ടെങ്കിലും ഗതാഗതക്കുരുക്ക് വേറെ കാര്യമാണെന്നു കേന്ദ്രസർ ക്കാരിനായി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ എആർ. എൽ. സുന്ദരേശൻ അറിയിച്ചു. എന്നാൽ കുരുക്ക് വെറുതെ ഉണ്ടാകുന്നതല്ലെന്നും നിർമാണ ജോലികൾ കാരണമാണെന്നും കോടതി പറഞ്ഞു.റോഡ് നിർമാണത്തിനു ചെലവാ യതിനെക്കാൾ തുക ഇതിനകം പാലിയേക്കര ടോൾ വഴി ലഭിച്ചതിനാൽ പിരിവിൻ്റെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതിയുടെ പരിഗണനയിലുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!