
കോരംകുളം ശ്രീ മഹാവിഷ്ണുധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും നടപുര ഗോപുര സമർപ്പണവും ജൂലൈ 1, 2 തീയതികളിൽ
കോരംകുളം ശ്രീ മഹാവിഷ്ണുധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും നടപുര ഗോപുര സമർപ്പണവും 2025 ജൂലൈ 1, 2, ചൊവ്വ ബുധൻ എന്നീ ദിവസങ്ങളിൽ നടത്തുന്നു. ജൂലൈ ഒന്നാം തിയതി ചൊവ്വ വിശേഷാൽ പൂജകൾ, ആചാര്യ ജയശ്രീ ശിവരാമൻ്റെ നേതൃത്വത്തിൽ സമ്പൂർണ്ണനാരായണീയ പാരായണം, ഭഗവത് സേവാ, സർപ്പബലി ,പ്രസാദ ഊട്ട്.
നടപുരഗോപുരം സമർപ്പണ സമയം ജൂലൈ 2 രാവിലെ 9.30 ന്
ബുധനാഴ്ച പ്രതിഷ്ഠാദിനത്തിൽ നിറമാല, അഷ്ടദ്രവ്യ ഗണപതി ഹോമം, നവകം ,പഞ്ചഗവ്യം കലശാഭിഷേകങ്ങൾ, രാവിലെ 10 മുതൽ 12 വരെപൂരമെഴുന്നള്ളിപ്പ്, 11 മണി മുതൽപ്രസാദ ഊട്ട്, നടപുര ഗോപുര സമർപണ ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാലക്കാട്ടിരി നാരായണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനവും പ്രശസ്ത മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാർ സമർപ്പണവും നിർവഹിക്കും ക്ഷേത്രം സെക്രട്ടറി NSപീതാംബരൻ അദ്ധ്യക്ഷത വഹിക്കും പൂരമെഴുന്നള്ളിപ്പിന് കീഴ കൂട്ട് അനിയൻ മാരാർ പ്രമാണിത്വം വഹിക്കും വൈകീട്ട് സംഗീത ശിവശങ്കരൻ്റെസോപാന സംഗീതം,ചുറ്റുവിളക്ക്, ശ്രീ കലനൃത്ത കലാക്ഷേത്രത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ പ്രസാദ ഊട്ട് എന്നിവയും ഉണ്ടായിരിക്കും എല്ലാ വരേയും പ്രതിഷ്ഠാദിന ചടങ്ങുകളിലേക്കും പ്രസാദ ഊട്ടി ലേക്കും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

