
കണ്ണാറ ചീനിക്കടവിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് റോഡിൽ താഴ്ന്നു
കണ്ണാറ ചീനിക്കടവ് പൈപ്പ്ലൈനിൽ കേരളപ്പാടം ഭാഗത്താണ് ജീവൻ ജ്യോതി സ്കൂളിലെ ബസ് കുട്ടികളെ കയറ്റിവരുമ്പോൾ റോഡിൽ താഴ്ന്നത്. പൈപ്പ് ലൈനിന്റെ പ്രവർത്തനവുമായി കുറച്ച് നാൾ മുൻപ് കുഴിയെടുത്തിരുന്നു. എന്നാൽ കാലങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികാരികൾക്ക് കഴിയാത്തത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വാഹനം താഴ്ന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടികളെ അപകടം കൂടാതെ വാഹനത്തിൽ നിന്നും ഇറക്കിയതിനു ശേഷം ജെസിബി ഉപയോഗിച്ച് വാഹനം കുഴിയിൽ നിന്നും കയറ്റി.ചീനിക്കടവിൽ പലയിടത്തും വാഹനങ്ങൾ താഴുന്നത് നിത്യ സംഭവമാണെന്നും ഇതിനൊരു പരിഹാരം കാണാത്ത പക്ഷം പഞ്ചായത്തിനും, MLA ഓഫീസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നു നാട്ടുക്കാർ പറഞ്ഞു.നാട്ടുക്കാരായ ലെനിൻ കെ ആർ, ബിബിൻ ടി ബി, സുജിത് എം എസ്, ഐസക്,എന്നിവർ രക്ഷപ്രവർത്തനത്തിൽ ഉണ്ടായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

