
ട്രാക്ടർ താഴ്ന്ന് ഗതാഗത തടസ്സം ; വാണിയംപാറ മഞ്ഞവാരി റോഡിൽ
വാണിയംപാറ മഞ്ഞവാരി റോഡിൽ ട്രാക്ടർ താഴ്ന്നു ഗതാഗത തടസ്സം ഉണ്ടായിരിക്കുകയാണ് നിലവിൽ ബൈക്ക് ഒഴികെ മറ്റു ഒരു വാഹനങ്ങൾ ഇതിലൂടെ പോകാൻ സാധിക്കില്ല . ജൽജീവൻ പദ്ധതിക്ക് വേണ്ടി കുഴിയെടുത്തത് വേണ്ടത്ര നല്ല രീതിയിൽ മൂടാത്തതിനാൽ തന്നെ രണ്ടുമാസമായി ഇതിലെ വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്നില്ല പലപ്പോഴും ഒരു വാഹനം എതിരെ വന്നാൽ മറുവാഹനം ചെളിയിൽ കുടുങ്ങുന്ന അവസ്ഥ നിലവിലുണ്ട് അടിയന്തരമായി ഈ ഭാഗം മെറ്റൽ വിരിച്ച് ഉറപ്പിച്ചില്ലെങ്കിൽ ഈ ഭാഗത്തുള്ള ജനങ്ങൾ ഒരുപാട് ദുരിതത്തിൽ ആവും നിരവധി സ്കൂൾ വാഹനങ്ങളും മറ്റ് യാത്രക്കാരും പോകുന്ന ഒരു പ്രധാനപ്പെട്ട റോഡാണ്. ഈറോഡ് ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും പ്രാദേശിക ഗ്രൂപ്പുകളിലും ശക്തമായ പ്രതിഷേധമാണ് ജനങ്ങൾ രേഖപ്പെടുത്തുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
