
മുടിക്കോട് സെൻ്ററിലെ ഗതാഗതക്കുരുക്ക്; കളക്ടർ സ്ഥലം സന്ദർശിക്കണം എന്നാവശ്യപ്പെട്ട് മുൻ പഞ്ചായത്തംഗം ഷിജോ പി ചാക്കോ നിവേദനം നൽകി
ദേശീയപാതയിൽ മുടിക്കോട് സെന്ററിലെ ഗതാഗതക്കുരുക്ക് നേരിട്ട് കണ്ട് വിലയിരുത്താൻ സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പഞ്ചായത്തംഗം ഷിജോ പി ചാക്കോ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് നിവേദനം നൽകി. മുടിക്കോട് സെൻ്ററിൽ അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ ഇരു ഭാഗത്തേക്കും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രദേശത്തെ ജനങ്ങളും വ്യാപാരികളും ഓട്ടോ തൊഴിലാളികളും ഇതുമൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കാൽനടയാത്രക്കാർ പോലും അപകടകരമായ നിലയിലാണ് ഇതുവഴി കടന്നുപോകുന്നത്. മാത്രമല്ല അശാസ്ത്രീയമായ ഗതാഗത പരിഷ്കരണം ആണ് മുടിക്കോട് സെൻ്ററിൽ നടപ്പാക്കിയിട്ടുള്ളതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ജില്ലാ കളക്ടർ എത്രയും വേഗം സ്ഥലം സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഷിജോ പി ചാക്കോ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
