
പീച്ചി ഫോറസ്റ്റ് സ്റ്റേഷൻ നടത്തിയ വിത്തൂട്ട് പരിപാടി പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു
മിഷൻ ഫുഡ് ഫോർഡർ വാട്ടറിന്റെ ഭാഗമായി പീച്ചി ഫോറസ്റ്റ് സ്റ്റേഷൻ നടത്തിയ വിത്തൂട്ട് പരിപാടിയിൽ അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ ടി എൻ രാജേഷ് അധ്യക്ഷത വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഈ പരിപാടിയിൽ പള്ളിക്കുന്ന് ജണ്ടമുക്ക് ഈ ഡിസി അംഗങ്ങളും പ്രദേശവാസികളും വിവേകാനന്ദ യുവശക്തി ക്ലബ് മെമ്പർമാരും പങ്കെടുത്തു. ഈ ഡിസികളുടെ ചെയർമാൻ മാർ , ക്ലബ്ബ് മെമ്പറായ ജിതിൻ എന്നിവർ ആശംസകൾ അറിയിച്ചു . പീച്ചി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ എസ് വി അഭിലാഷ് നന്ദി അറിയിച്ചു. തുടർന്ന് ഈ ഡി സി അംഗങ്ങൾ വിത്ത് ഉണ്ട വനത്തിൽ നിക്ഷേപിക്കുകയും വിത്തുണ്ട നിർമ്മിക്കുന്നതില്‍ പങ്കുചേരുകയുംചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0


