
വാണിയംപാറ മേലേചുങ്കത്ത് ദേശീയ പാതയിൽ മണ്ണിടിഞ്ഞ് കൊണ്ടിരിക്കുന്നു. നിർമ്മാണം നടത്തുന്നതിനായി സർവ്വീസ് റോഡിലൂടെ വാഹനം പോകാത്തതിനാൽ ഒഴിവായത് വൻ ദുരന്തം. ഇവിടെ അടിപ്പാത വരുന്നതിനാൽ പണികൾ ചെയ്യുന്നതിനായി സർവ്വീസ് റോഡിനോട് ചേർന്ന് കോൺക്രീറ്റ് വാൾ പണിയുന്നുണ്ട്. എന്നാൽ പണികൾ സാവകാശത്തിലാണ് നടക്കുന്നത്. മണ്ണ് ഇടിച്ചലിൻ്റെ ശക്തികൂടിയാൽ ദേശീയപാതയിൽ പോകുന്ന വാഹനങ്ങൾ അടിയിൽപ്പെടാൻ സാധ്യത ഉണ്ട് . ഈ വിഷയം ചൂണ്ടികാണിച്ച് ജനങ്ങൾ കഴിഞ്ഞ വർഷം ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.മണ്ണും മരവും വീഴുന്ന സമയത്ത് സമീപത്ത് ഒരു തടി കയറ്റി വന്ന വാഹനം തകരാറായി നിക്കുന്നുണ്ടായിരുന്നു തലന നാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടത്
മണ്ണിടിഞ്ഞു വീഴുന്ന ദൃശ്യങ്ങൾ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://www.facebook.com/share/v/16dfeBZuUY/
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
