
പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് മുതലമട ഏരിപ്പാടം സ്വദേശി അക്ഷയ് (20) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ കണ്ണാടി മമ്പറത്തായിരുന്നു അപകടം. കൊല്ലങ്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും പാലക്കാട്ടേക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/KZzdHLiHYe8HaReDEYpc9D
