
പീച്ചി. വിശ്വസേവാഭാരതി സേവാദർശന്റെ ഭാഗമായി താമര വെള്ളച്ചാൽ, പാലക്കുന്ന് എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഊരുമൂപ്പൻ ടി.സി വാസു അധ്യക്ഷത വഹിച്ചു. രാജേഷ് സ്വാഗതവും രാഷ്ട്രീയ സ്വയംസേവക സംഘം ചാലക്കുടി ജില്ലാ കാര്യകാരി സദസ്യൻ ഷിജു സേവാ സന്ദേശവും നൽകി. ചിന്മയ മോഹൻജി പഠന കിറ്റ് വിതരണം ചെയ്തു. പരമേശ്വരി ഗ്രാമസേവാ സമിതി മാതൃസദനം സെക്രട്ടറി അനിൽകുമാർ ആശംസകൾ നേർന്നു. വിവിധ പരിവാർ സംഘടനകളുടെ പ്രവർത്തകർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
