
വിലങ്ങന്നൂർ ശ്രീനാരായണ ഗുരുദേവധർമ്മ സമാജം ‘സന്ദേശം 2025’ ശ്രീനാരായണ സമാജം കുടുംബസംഗമം മെയ് 11 ന്
ശ്രീനാരായണ ഗുരുദേവൻ്റെ ദർശനം സമൂഹത്തിന് പകർന്ന് നൽകുന്നതിനായി രൂപീകൃതമായ വിലങ്ങന്നൂർ ശ്രീനാരായണഗുരുദേവ ധർമ്മസമാജം സംഘടനാപരമായ പ്രവർത്തനം കൊണ്ട് സാമൂഹിക സാംസ്‌കാരിക സാമുദായിക രംഗത്ത് ശ്രദ്ധേയമാകുവാൻ കഴിഞ്ഞിട്ടുണ്ട്.
സമാജത്തിലെ മുഴുവൻ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സൗഹൃദം പങ്കിടുന്നതിനും അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും സന്ദേശം 2025 എന്ന പേരിൽ മെയ് 11-ാം തീയതി ഞായറാഴ്‌ച ഗുരുധർമ്മപ്രഭാഷണവും കുടുംബസംഗമവും സമാജം ഹാളിൽ വെച്ച് നടത്തുന്നു. റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുന്നു. ആലുവ അദ്വൈദാശ്രമം മഠാധിപതി ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ ഗുരുധർമ്മ പ്രഭാഷണം നടത്തുന്നു. തുടർന്ന് മഹാ അന്നദാനവും സമാജം കലാസമിതിയുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് എന് ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

