
മഹിളാ സാഹസ് കേരള യാത്ര; ഒല്ലൂർ നിയോജകമണ്ഡലം നേതൃയോഗം ചേർന്നു.
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ : ജെബി മേത്തർ നയിക്കുന്ന
മഹിളാ സാഹസ് കേരള യാത്രക്ക് ഒല്ലൂർ നിയോജക മണ്ഡലത്തിലെ മണ്ഡലങ്ങളിൽ സ്വീകരണം ഒരുക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി രാജീവ് ഭവനിൽ ഒല്ലൂർ നിയോജകമണ്ഡലം നേതൃയോഗം ചേർന്നു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി നിർമല അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എംപി വിൻസെന്റ് നേതൃയോഗം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായും
ആശാവർക്കർമാരുടെയും അംഗനവാടി ടീച്ചർമാരുടെയും സമരങ്ങളോടുള്ള സർക്കാർ സമീപനത്തിനെതിരെയുമുള്ള വലിയ ജനവികാരം ആണ് സാഹസ് യാത്രയ്ക്ക് എല്ലാ ജില്ലകളിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എംപി വിൻസെന്റ് പറഞ്ഞു.
കെപിസിസി സെക്രട്ടറിമാരായ ഷാജി കോടങ്കണ്ടത്ത്, എ പ്രസാദ്, ബൈജു വര്ഗീസ്, ലീലാമ്മ തോമസ്, സുന്ദരൻ കുന്നത്തുള്ളി, എം എൽ ബേബി, കെ സി അഭിലാഷ്, കെ എൻ വിജയകുമാർ, സുശീല രാജൻ, സി അമ്പിളി, ഷീന ചന്ദ്രൻ, ലാലി ജെയിംസ്, സ്മിത മുരളി, ശകുന്തള സജീവ്, നിമ്മി റപ്പായി, എം യു മുത്തു, സിനോയ് സുബ്രമണ്യൻ, ജോൺസൺ മല്ലിയത്, സുനിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. നേതൃത്വത്തിൽ സാഹസ് യാത്രയുടെ പോസ്റ്റർ പ്രകാശനം എം പി വിൻസെന്റ് നിർവഹിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

