
കുതിരാൻ തുരങ്കത്തിന് മുൻപിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി
ദേശീയപാത 544 കുതിരാൻ തുരങ്കത്തിന് മുൻപിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. മലിനജലം ഉൾപ്പെട്ട ഈ കക്കൂസ് മാലിന്യം വ്യാപകമായി ഒഴുകി ഈ പ്രദേശത്ത് ദുർഗന്ധം കാരണം അടുക്കാൻ കഴിയാത്ത അവസ്ഥയാണ്.കഴിഞ്ഞ ഒരു മാസത്തോളമായി മിക്ക ദിവസങ്ങളിലും ലോറികളിൽ ഈ ഭാഗത്ത് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് പതിവാവുകയാണ്. ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് പോലും ദുർഗന്ധം മൂലം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ദേശീയപാതയിൽ പല തവണ കക്കൂസ് മാലിന്യം തള്ളിയിട്ടും വാഹനത്തെ പിടിക്കൂടാൻ തയ്യാറാവുന്നില്ല .
നിങ്ങളുടെ വാഹനത്തിൻ്റെ ഡാഷ് ക്യാമറയിൽ എന്തെങ്കിലും ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അറിയിക്കുക. മാലിന്യം കൊണ്ടുവന്ന വാഹനത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ പോലീസിനെ അറിയിക്കുക.
മഴയുണ്ടാകുന്ന സാഹചര്യം വന്നാൽ ഈ മാലിന്യം ഒഴുകി പാണഞ്ചേരി പഞ്ചായത്തിലെ ആറാം വാർഡിലെ പ്രദേശങ്ങളിലെ കിണറുകളിലും കുടിവെള്ള പദ്ധതിയുടെ പൈപ്പുകളിലും ഈ മാലിന്യം എത്തിച്ചേരും.പലതവണ അധികാരികളോട് ഈ വിഷയത്തെപ്പറ്റി പരാതിപ്പെടുകയും നിരവധി വാർത്തകൾ ചെയ്യുകയും ചെയ്തിൻ്റെ ഭാഗമായി പഞ്ചായത്ത് അധികൃതർ ബോർഡുകൾ മാത്രമാണ് സ്ഥാപിച്ചിരുന്നത്.ഈ പ്രദേശത്ത്
നിരീക്ഷണക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
