
സെലിബ്രേറ്റിങ് ഹ്യുമാനിറ്റി ശരികളുടെ ആഘോഷം എന്ന ആശയത്തില്‍ എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ഡിവിഷന്‍ സമ്മേളനം നടന്നു.
കേരള മുസ്‌ലിം ജമാഅത്ത് തൃശ്ശൂർ സോൺ ജനറൽ സെക്രട്ടറി ശരീഫ് പാലപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി സംസ്ഥാന എക്സികൂട്ടീവ് ഹുസൈൻ ഫാളിലി എറിയാട് എന്നിവര്‍ സമ്മേളന ആശയം അവതരിപ്പിച്ചു.
ലഹരിയുടെ കൂടിവരുന്ന ഉപയോഗം സമൂഹത്തെ ഒന്നാകെ ബാധിക്കുന്നതാണെന്നും എല്ലാവരും ഒന്നിച്ചുള്ള പ്രതിരോധമാണ് ലഹരിയെ തുരത്താനുള്ള മികച്ച വഴിയെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥി റാലിയോടെ ആരംഭിച്ച
എസ്.എസ്.എഫ് അമ്പത്തിമൂന്നാം സ്ഥാപക ദിന ഡിവിഷന്‍ സമ്മേളനത്തിന് കേരളമുസ് ലിം ജമാഅത്ത് സോണ്‍ പ്രസിഡന്‍റ് അബ്ദുൽ വഹാബ് സഅദി, എസ് വൈ എസ് സോണ്‍ പ്രസിഡൻ്റ് അഷ്റഫ് സഅദി ,കേരളമുസ് ലിം ജമാഅത്ത് സോണ്‍ സെക്രട്ടറി സദറുദ്ദീൻ, എസ് വൈ എസ് ജില്ലാ എക്സിക്യുട്ടീവ് അമീർ വെള്ളിക്കുളങ്ങര എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഡിവിഷന്‍ പ്രസിഡൻ്റ് ജൗഹർ അദനി കാമിൽ സഖാഫി അദ്ധ്യക്ഷത നിര്‍വഹിച്ച സമ്മേളനത്തില്‍
ഡിവിഷന്‍ ജനറൽ സെക്രട്ടറി യൂനുസ് വെള്ളിക്കുളങ്ങര സ്വാഗതവും ബാസിത് അദനി നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
