
തിരുനാൾ മഹാമഹം 2025 ഏപ്രിൽ 29, 30, മെയ് 1 തിയതികളിൽ
പട്ടിക്കാട് സെൻറ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയുടെ ചാണോത്ത് വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ കപ്പേളയിൽ തിരുനാൾ മഹാമഹം 2025 ഏപ്രിൽ 29, 30, മെയ് 1 തിയതികളിൽ നടക്കും
തിരുകർമ്മങ്ങൾ കപ്പേളയിൽ.ഏപ്രിൽ 29 ചൊവ്വാഴ്ച വൈകിട്ട് 6.00 ന് കൊടിയേറ്റം നടത്തി. ഏപ്രിൽ 30 ബുധനാഴ്ച വൈകിട്ട് 6.00 ന് രൂപം എഴുന്നുള്ളിച്ച് വെയ്ക്കൽ
മെയ് 1
വ്യാഴാഴ്ച വൈകീട്ട് 5.00 ന് ഇടവക ദേവാലയത്തിൽ ആഘോഷമായ തിരുനാൾ കുർബാന,തുടർന്ന് കപ്പേളയിലേക്ക് പ്രദക്ഷിണം
തിരുകർമ്മങ്ങൾക്ക് ശേഷം ലേലം, നേർച്ച ഭക്ഷണം ഉണ്ടായിരിക്കുന്ന
താണ്. തിരുകർമ്മങ്ങൾക്ക് വികാരി
ഡെന്നി താണിക്കൽ മുഖ്യ കാർമികത്വം വഹിക്കും തിരുനാൾ കൺവീനർ
ഡെയ്സൺ വട്ടേക്കാട്ടുക്കര, ജോൺസൺ ചാലക്കൻ, ചാക്കോച്ചൻ ചിറമൽ, ബിജു നീലങ്കാവിൽ, അജീഷ് പുത്തൻപുരയ്ക്കൽ, വർഗീസ് ഇലവത്തിങ്കൽ തുടങ്ങിയവർ നേതൃത്വം നൽകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EPUk5HNharg1ZzATApWArU
