
ചൂണ്ടൽ എൽ ഐ ജി എച്ച് എസിൽ പഴമയുടെ ബാല്യങ്ങളിലേക്ക് എന്ന അവധിക്കാല വിനോദ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് ജിൻസൻ കെ. ആർ ഏവർക്കും സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ. മരിയ ഗ്രെയ്സ് അദ്ധ്യക്ഷ പ്രസംഗം നടത്തി. ലോക്കൽ മാനേജർ സിസ്റ്റർ.സിദ്ധി സി.എം.സി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി ദീപ ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. സ്നേഹ പ്രാന്തി,നൂറാം കോൽ, കൊത്തം കല്ല്, കള്ളനും പോലീസും, തൂപ്പുകളി തുടങ്ങിയ പഴമയുടെ കളികളെ ഓർമിപ്പിച്ചു കൊണ്ട് എല്ലാ വിദ്യാർത്ഥിനികളെയും ബാല്യകാലങ്ങളിലക്ക് കൊണ്ടുപോകുവാൻ ഈ ക്യാമ്പിലൂടെ സാധിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
