
ദേശീയപാത കുതിരാനിൽ പിക്കപ്പ് മറിഞ്ഞ് അപകടം
ദേശീയപാതയിൽ കുതിരാനിൽ മാങ്ങ കയറ്റി വന്ന പിക്കപ്പാണ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞത്. പരിക്ക് പറ്റിയവരെ ഉടൻ തന്നെ ഹൈവേ എമർജൻസി ടീമിൻ്റെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ കൊണ്ട് പോയി. ഡ്രൈവർക്ക് പരിക്കുകൾ ഉണ്ട് . കാലത്ത് പത്തേ കാലിനാണ് അപകടം നടന്നത്.ദേശീയപാതയിൽ മറിഞ്ഞ പിക്കപ്പും മാങ്ങയും നീക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.കുതിരാൻ കഴിഞ്ഞ് വഴുക്കുംപാറ പാലത്തിന് മുകളിലാണ് അപകടം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EPUk5HNharg1ZzATApWArU
