
ചുവന്നമണ്ണ് സെന്റ് ജോസഫ് നിർമ്മലഗിരി പള്ളിയിൽ സംയുക്ത തിരുനാളിന് കൊടിയേറി
ചുവന്നമണ്ണ് സെന്റ് ജോസഫ് നിർമ്മലഗിരി ദൈവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. മെയ് 3,4,5 തിയ്യതികളിൽ ദീപലങ്കാരം സ്വിച്ച് ഓൺ കർമ്മം, അമ്പ് വള എഴുന്നള്ളിപ്പ്, തിരുനാൾ പ്രദക്ഷിണം എന്നീ ചടങ്ങുകളോടെയും, മെയ് 4 ഞായറാഴ്ച്ച രാവിലെ 10 ന് ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാനയോടെയും തിരുനാൾ നടക്കുമെന്ന് വികാരി ഫാ അനു ചാലിൽ, കൈക്കാരന്മാരായ ഫ്രാൻസീസ് വല്ലൂരാൻ, സാൻസി അറയ്ക്കൽ, റിജോൺ കോയിക്കര, ജനറൽ കൺവീനർ ബെന്നി ചെമ്മാത്ത് എന്നിവർ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
