
കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ നേതൃത്വ സംഗമം നടത്തി
സർക്കാരിന്റെ വാർഷിക ധൂർത്ത് ആശാ സമരത്തോടുള്ള വെല്ലുവിളിയാണെന്ന് കേരളാ കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം. എൽ. എ ആരോപിച്ചു.ന്യായമായ വേതന വർദ്ധനവിന് വേണ്ടി സമരം ചെയ്യുന്ന ആശാ വർക്കർമാരുടേയും അംഗൻവാടി ജീവനക്കാരുടേ യും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിമുഖത പുലർത്തുന്ന സർക്കാർ ആഘോഷങ്ങൾക്കുള്ള പന്തലിനും പരസ്യത്തിനുമായി കോടിക്കണക്കിനു രൂപയാണ് ധൂർത്ത് അടിക്കുന്നത്. പൊതു സമൂഹം ഇത് തിരിച്ചറിയുമെന്ന് കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ നേതൃത്വ സംഗമം ഉദ് ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാ പ്രസിഡൻ്റ് പി. എം. ഏലിയാസ് അധ്യക്ഷത വഹിച്ചു.പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന നേതാക്കൾ ആയ കെ.ആർ. ഗിരിജൻ,പ്രൊഫസർ.ജോണി സെബാസ്റ്റ്യൻ, ജില്ലാ നേതാക്കൾ ആയ സോമൻ കൊളപ്പാറ, പി. പി. ജെയിംസ്, വസന്തൻ ചിയ്യാരം,ആൽബിൻ പ്ലാക്കൽ, പോൾസൺ ആലപ്പാട്ട്, സി. എം. ബാലസുന്ദരൻ, ജോയ്സൺ ചാലിശ്ശേരി,ബാബു ചേലക്കര, ജോൺ ആടുപാറ,ഷാജു വടക്കൻ, കെ. എം. ജയന്തി, സുനിൽ കുമാർ കാളത്തോട്,കുമാരി കൃഷ്ണൻകുട്ടി, വിഷ്ണു.യൂ. എസ്, സി. ഒ. എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
