
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരിക്ക് എതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി മൂകാഭിനയം സംഘടിപ്പിച്ചു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ പട്ടിക്കാട് സെന്ററിൽ രാവിലെ 11 മണിക്ക് ലഹരിക്ക് എതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായി മൂകാഭിനയം നടന്നു. അങ്കണവാടി ടീച്ചേഴ്സ് ലീഡർ ഷൈനി സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം ജിനു ലാസർ ഐ സി ഡി എസ് സൂപ്പർവൈസർ വഹിച്ചു. ഉദ്ഘാടനം സുബൈദ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിർവഹിച്ചു. ആനന്ദ് പീച്ചി സബ് ഇൻസ്പെക്ടർ, വാർഡ് മെമ്പർ ശ അജിത, റെജീന ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. അതിനുശേഷം ഇന്ദിര ഗാന്ധി യൂണിവേഴ്സിറ്റിയിലെ എം എസ് ഡബ്ലിയു വിദ്യാർത്ഥികളാ യ സിന്ധു സുരേഷ്,
നീതു ബാബു ടി, കൃഷ്ണ E. S,
നവീൻ വർഗീസ്, അഫ്‌സാന M.B, നീതുകൃഷ്ണ സുധിന ടി എസ് എന്നിവർ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ ത്തിന്റെ ഭാഗമായി മൂകാഭിനയം നടത്തി. ഉഷ മോഹനൻ സി ഡി എസ് ചെയർപേഴ്സൺ നന്ദി പറഞ്ഞു. ഈ പ്രോഗ്രാമുകളെല്ലാം ജാഗ്രത സമിതി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നീതു ഡേവിസ് കോഡിനേറ്റ് ചെയ്തത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

