
നാഷണൽ ഹൈവേയിലെ ഗതാഗതക്കുരുക്ക്; താക്കീതുമായി തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിച്ചില്ലെങ്കിൽ ടോൾ നിർത്തിവയ്ക്കും
മണ്ണുത്തി-ഇടപ്പള്ളി
നാഷണൽ ഹൈവേ 544 ൽ അടിപ്പാത/ മേൽപ്പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വളരെ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഗതാഗത തടസം ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നതു വരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തിവച്ചു കൊണ്ട് ഏപ്രിൽ 16ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടിരുന്നു. എന്നാൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് വേണ്ട നടപടികൾ എത്രയും പെട്ടെന്ന് നടപ്പിലാക്കും എന്ന് നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ ഉറപ്പു നൽകിയതിൻ്റെയും സാവകാശം അനുവദിക്കണമെന്നുള്ള ആവശ്യത്തിൻ്റെയും അടിസ്ഥാനത്തിൽ ടോൾ പിരിവ് നിർത്തിവച്ചു കൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചിരുന്നു.
ഈ പശ്ചാത്തലത്തിൽ, നാഷണൽ ഹൈവേ അതോറിറ്റി, ആർ ടി ഒ എന്നിവരുമായി ചർച്ച നടത്തുന്നതിന് 22 ന് യോഗം റൂറൽ എസ്പി യോഗം വിളിച്ചിട്ടുണ്ട്. ട്രാഫിക് വിഷയത്തിൽ പരിഹാരം ആയില്ലെങ്കിൽ ടോൾ നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

