
തൃശ്ശൂർ ജില്ലയിലെ മൂന്നാംഘട്ട ഡിജിറ്റൽ സർവേ നടപടികളുടെ ഉദ്ഘാടനവും പാണഞ്ചേരി വില്ലേജിന്റെ ഡിജിറ്റൽ ലാൻഡ് സർവ്വേ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനവും റവന്യൂ മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു
തൃശ്ശൂർ ജില്ലയിലെ മൂന്നാംഘട്ട ഡിജിറ്റൽ സർവേ നടപടികളുടെ ഉദ്ഘാടനവും പാണഞ്ചേരി വില്ലേജിന്റെ ഡിജിറ്റൽ ലാൻഡ് സർവ്വേ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനവും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് കേരള റവന്യൂ & ഭവന നി൪മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നി൪വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. ആർ ഡി ഓ & സബ് കളക്ടർ അഖിൽ പി മേനോൻ IAS, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫ്രാൻസിന ഷാജു, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

