January 30, 2026

മുക്കാട്ടുകര സെൻ്റ് ജോർജജസ് ദൈവാലയത്തിലെ ഉയിർപ്പ് തിരുകർമ്മങ്ങളും, സംയുക്ത തിരുന്നാൾ കൊടിയേറ്റവും നടത്തി

Share this News
മുക്കാട്ടുകര സെൻ്റ് ജോർജജസ് ദൈവാലയത്തിലെ ഉയിർപ്പ് തിരുകർമ്മങ്ങളും, സംയുക്ത തിരുന്നാൾ കൊടിയേറ്റവും നടത്തി

മുക്കാട്ടുകര സെൻ്റ് ജോർജജസ് ദൈവാലയത്തിലെ ഉയിർപ്പ് തിരുകർമ്മങ്ങളും, സംയുക്ത തിരുന്നാൾ കൊടികയറ്റവും മനോഹരമായി നടത്തി.ദുഃഖ ശനിയാഴ്ച രാത്രി 11. 30ന് ആരംഭിച്ച ഉയർപ്പ് തിരുന്നാൾ തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ.പോൾ പിണ്ടിയാൻ നേതൃത്വം നൽകി. തുടർന്ന് ഉത്ഥിതനായ ദൈവകുമാരന്റെ തിരുസുരൂപം വഹിച്ചുകൊണ്ട് ദൈവാലയത്തെ വലം വെച്ച് മനോഹരമായ പ്രദക്ഷിണത്തിൽ ഇടവക ജനങ്ങൾ പ്രാർത്ഥനാപൂർവ്വം പങ്കുചേർന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധ ഗീവർഗീസിനെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും 242-മത് സംയുക്ത തിരുനാളിന് ഇടവക വികാരി ഫാ. പോൾ പിണ്ടിയാൻ തിരുനാൾ കൊടി കയറ്റ കർമ്മം നിർവഹിച്ചു വിവിധങ്ങളായ പ്രാർത്ഥന നിർഭരമായ ചടങ്ങുകൾക്ക് അസി. വികാരി ഫാ. ഫ്രാൻസിസ് പുത്തൂക്കര, ബ്രദർ. ജോബി വടയാട്ടുകുഴി, തിരുകുടുംബ സന്യാസ സമൂഹത്തിലെ സിസ്റ്റേഴ്സ്, തിരുനാൾ കൺവീനർ റോബിൻ പോൾ, ജോയിൻ കൺവീനർ ജോഷി സി.ഡി ഇടവക കൈകാരന്മാരായ വിൻസൻറ് കവലക്കാട്, സി. സി സാജൻ, ജോൺസൺ പാലക്കൻ, ഡാനി ഡേവിസ്, ഇടവക പി. ആർ. ഒ നിധിൻ ജോസ്, ഭക്തസംഘടനാംഗങ്ങൾ, കുടുംബ കൂട്ടായ്മ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി. 2025 ഏപ്രിൽ 25,26,27,28 തീയതികളിൽ സംയുക്ത തിരുനാൾ ആഘോഷിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

error: Content is protected !!