
പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ചുവന്നമണ്ണ് സെൻ്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ദേവാലയത്തിന്റെ പരിശുദ്ധ മാർ ഗീവർഗീസ് സഹദായുടെ ഓർമപെരുനാൾ 2024 ഏപ്രിൽ 21, 22, 23 (തിങ്കൾ, ചൊവ്വ, ബുധൻ) തിയ്യതികളിൽ ഭക്ത്യാദരവോടെ നടത്തപ്പെടുന്നു. പൂവഞ്ചിറ കുരിശുപള്ളിയിൽ നടത്തപെടുന്ന പെരുനാൾ ചടങ്ങുകൾക്ക് ഫാ. ജോൺ കെ തോമസ്, ഫാ. റൂബൻ ടി. മാത്യു എന്നിവരും ചുവന്നമണ്ണ് പള്ളിയിൽ നടക്കുന്ന പെരുനാൾ ശ്രുശൂഷകൾക്ക് അഭി.ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത, വന്ദ്യ എം.എസ്. യൂഹാനോൻ റമ്പാൻ, വന്ദ്യ യാക്കോബ് റമ്പാൻ എന്നിവരും നേതൃത്വം നൽകുമെന്ന് ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ്, ഫാ. ജോർജ് മറ്റം, പെരുനാൾ ജനറൽ കൺവീനർ സജിമോൻ ഐക്യനാടൻ, ഇടവക ട്രസ്റ്റീ ഷിബു വര്ഗീസ് മാമല, സെക്രട്ടറി എബി വര്ഗീസ് കാരമല, ഓർത്തഡോക്സ് ചർച്ച് കേന്ദ്ര കമ്മിറ്റി അംഗം കെ.പി. ഔസേഫ് കാവനാകുടിയിൽ, ബിനോയ് മേക്കാട്ടിൽ എന്നിവർ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0
