
ജന്മ ദിനത്തിൽ അർബുദ രോഗികൾക്കായി മുടി ദാനം നൽകി എട്ടാം ക്ലാസ് വിദ്യാർത്ഥിനി അസ്മിൻ
വാണിയംപാറ ഗ്രാമീണ വായനശാല
ബാലവേദി അംഗമായ അസ്മിൻ ഫാത്തിമ വിഷുദിനത്തിലെ തൻ്റെ ജന്മദിനം ആഘോഷിച്ചത് വേറിട്ടൊരു മാതൃകയായിട്ടാണ്. അർബുദ രോഗികൾക്ക് വേണ്ടി മുടി ദാനം ചെയ്യുന്ന വാർത്തകൾ കേൾക്കുമ്പോൾ തനിക്കും മുടി ദാനം ചെയ്യാൻ താല്പര്യമുണ്ടെന്ന് അസ്മി പറഞ്ഞിരുന്നു.അങ്ങനെയാണ് പിറന്നാൾ ദിനത്തിൽ അമല കാൻസർ സെൻ്ററിലെത്തി മുടി ദാനം ചെയ്തത്. ആശുപത്രി അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിച്ചു. കല്ലിങ്കൽ പാടം ഗവ ഹൈസ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനിയായ അസ്മിൻ സ്റ്റുഡൻസ് പോലീസ് കേഡറ്റാണ്.
ഇരുമ്പുപാലം സ്വദേശിയായ ഹക്കീം ബാബുവിൻ്റെയും അദ്ധ്യാപികയായ ജിൻസിയുടെയും മൂത്ത മകളാണ് അസ്മിൻ ഫാത്തിമ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/Fq4IN8w5DKQCGZAEfvOGj0

